തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം വന്‍മരം കടപുഴകി വീണു. വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കളക്ടറേറ്റിലേക്കുള്ള റോഡിലെ മരമാണ് ഇന്ന് രാവിലെ നിലംപതിച്ചത്. സ്റ്റേഷന്റെ മതിലും, വൈദ്യുതിത്തൂണുകളും തകര്‍ന്നു. ഇതോടെ വൈദ്യുതി വിതരണം തകരാറിലായി.
കെ.എസ്.ഇ..ബി ഉദ്യോഗസ്ഥരും അഗ്നിശമനസേനാവിഭാഗവും സ്ഥലത്തെത്തി.
വന്‍ മരം മുറിച്ചുമാറ്റാന്‍ മണിക്കൂറുകള്‍ വേണ്ടിവരും.