Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരില്‍ ഭൂമികുലുക്കം, ജനം പരിഭ്രാന്തിയില്‍

തൃശൂര്‍: ജില്ലയില്‍ നേരിയ ഭൂമികുലുക്കം. രാവിലെ 8.15ന് റിക്ചര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്.
വേലൂര്‍, കടങ്ങോട്, എരുമപ്പെട്ടി, വരവൂര്‍, ഗുരുവായൂര്‍, പഴഞ്ഞി, കാട്ടകാമ്പാല്‍, മങ്ങാട് മേഖലകളിലാണ് ഭൂമി കുലുക്കമുണ്ടായത്. രാവിലെ 8.15ന് മൂന്ന് സെക്കന്‍ഡ് നേരം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്.
ഭൂമിക്കടിയില്‍ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടു. എവിടെ നിന്നും അപകട വിവരം അറിവായിട്ടില്ല. പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി.
വലിയ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. ഭൂചലനമുണ്ടായപ്പോള്‍ എന്താണെന്ന് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിയെന്നും ഏതാനും സെക്കന്‍ഡ് മാത്രമാണ് പ്രകമ്പനം ഉണ്ടായതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വീടുകള്‍ക്ക് കേടുപാടോ വിള്ളലോ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തിരുമറ്റക്കോടിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഇവിടെയും രാവിലെ 8.15നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. വലിയ ഇടിമുഴക്കത്തോടെയുള്ള ശബ്ദമാണ് കേട്ടത്. പ്രകമ്പനം മൂന്ന് സെക്കന്‍ഡ് ആണ് നീണ്ടുനിന്നതെന്നും സ്ഥലവാസികള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *