തൃശൂര്‍: അന്താരാഷ്ട്രയോഗദിനാചരണത്തോടനുബന്ധിച്ച്്്് തേക്കിന്‍കാട് മൈതാനത്ത്് എന്‍.സി.സി കേഡറ്റുകള്‍ കുതിരപ്പുറത്ത്് നടത്തിയ യോഗാഭ്യാസം പുതുമയായി. എറണാകുളം ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സിനു കീഴിലുള്ള ഏഴ്്്് കേരള ഗേള്‍സ് ബറ്റാലിയന് എന്‍.സി.സിയുടെ നേതൃത്വത്തില്‍ അറുന്നൂറോളം കേഡറ്റുകള്‍ യോഗപരിശീലനത്തില്‍ പങ്കെടുത്തു.
കേരള റിമൗണ്ട് ആന്‍ഡ് വെറ്റിനറി സ്ക്വാഡ്രന്‍ എന്‍.സി.സിയിലെ കേഡറ്റുകളാണ് അശ്വാരൂഢ യോഗാഭ്യാസം നടത്തിയത്.
1 കേരള റിമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്ക്വാഡ്രന്‍ എന്‍.സി.സി , 7കേരള ഗേള്‍സ് ബെറ്റാലിയന് എന്‍.സി.സി യിലെ കേഡറ്റുകളും യോഗ പരിശീലനത്തിനെത്തി.
എറണാകുളം ഗ്രൂപ്പ് കമ്മാന്‍ഡര്‍ സൈമണ്‍ മത്തായി നാവോ സേന മെഡല്‍,1 കേരള റിമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്ക്വാഡ്രന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ തോമസ്,സെവന് കേരള കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റാഫ് അംഗങ്ങളും യോഗപരിശീലനത്തില്‍ പങ്കെടുത്തു. .