കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡിയ്ക്ക് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകള്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി.
ക്രൈംബ്രാഞ്ചിന് കേസ് രേഖകള്‍ കൈമാറാന്‍ ഇ.ഡിക്ക് കോടതി നിര്‍ദേശം നല്‍കി.
ക്രൈംബ്രാഞ്ച് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് രേഖകള്‍ കൈമാറാനാണ് നിര്‍ദ്ദേശം.രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനും കോടതി നിര്‍ദേശം നല്‍കി.