തൃശൂര്‍: ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ നാളെ ഹര്‍ത്താലിന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് നാളെ ഭാരത് ബന്ദിനും കേരളത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരിക്കുന്നത്.
വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനകളും ഹര്‍ത്താലിനെ പിന്തുണച്ചിട്ടുണ്ട്. കേരളത്തിൽ പ്രതിഷേധം മാത്രം. പൊതുഗതാഗതത്തെ ബാധിക്കില്ല.