തൃശൂര്‍: ശക്തന്‍നഗറിലെത്തുന്നവര്‍ക്ക് സുരക്ഷിതസവാരിക്കായി ആകാശപ്പാത തുറന്നുകൊടുത്തു. 11 കോടി ചിലവില്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച ആകാശപ്പാതയുടെ സമര്‍പ്പണം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.
മന്ത്രിമാരായ എം.ബി. രാജേഷും കെ. രാജനും ആകാശപ്പാതയില്‍ നിന്ന് വിശിഷ്ടാതിഥികള്‍ക്ക് ഒപ്പംചേര്‍ന്നു സെല്‍ഫിയെടുത്തു സന്തോഷം പങ്കുവച്ചു.
ആകാശപ്പാതയില്‍ ഒരുക്കിയ സെന്‍ട്രലൈസ് എ.സിയുടെ സ്വിച്ച് ഓണ്‍ കര്‍മവും സൗരോര്‍ജ പാനലിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു . മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.