തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് വേണമെന്ന ആവശ്യവുമായി സി.പി.ഐ. ക്ഷേത്ര ദര്‍ശനത്തിന് സ്‌പോട്ട്് ബുക്കിങ് വേണ്ടെന്നുവെച്ച തീരുമാനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനേയും സര്‍ക്കാരിനേയും സി.പി.ഐ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. . ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും,ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ സി.പി.ഐ ആവശ്യപ്പെടുന്നു.
ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം ആക്കരുത്. സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കുമെന്ന് ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പോട്ട് ബുക്കിങ് നിര്‍ത്താലാക്കിയ തീരുമാനത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ജനയുഗത്തിലെ വിമര്‍ശനം.
അതേസമയം ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമെന്ന സര്‍ക്കാര്‍ തീരുമാനം പുനരാലോചിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും തീരുമാനമെടുക്കുക.
സ്‌പ്പോര്‍ട്ട് ബുക്കിങ്ങിനു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിരുന്നു. ഇടത്താവളങ്ങളില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതോടെ സ്‌പോട്ട് ബുക്കിങ് ഇല്ല എന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മാലയിട്ട് ശബരിമലയില്‍ വരുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ പോകേണ്ടി വരില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.