Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങാം, പി എം വിശ്വകർമ്മ പ്രദർശന മേളയിലൂടെ

തൃശ്ശൂർ: കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന്റെ സംസ്ഥാനതല ഓഫീസായ എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ തൃശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ വച്ച് സംഘടിപ്പിക്കുന്ന പിഎം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേളക്ക് തുടക്കമായി. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു. കരകൗശല പ്രദർശനമേളയിലൂടെ പി എം വിശ്വകർമ്മ പദ്ധതി പ്രകാരം ഐഡി കാർഡും സർട്ടിഫിക്കറ്റും ലഭിച്ച ഗുണഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പ്രദർശന വ്യാപാരമേളയിൽ എൺപതോളം കരകൗശല ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾക്ക് പുറമേ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവരുടെ ഹെൽപ്പ് ഡെസ്കുകൾ എന്നിവയും ഉണ്ട്. നിർദിഷ്ട മേളയിൽ 800 സംരംഭകരും പത്തോളം സർക്കാർ വകുപ്പുകളും പങ്കെടുക്കുന്നു. ചടങ്ങിൽ എം.എസ്.എം.ഇഡി.എഫ്.ഒ, തൃശൂർ ജോയിന്റ് ഡയറക്ടർ പ്രകാശ് ജി. എസ്, അധ്യക്ഷതവഹിച്ചു. കേരള വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, അഡീഷണൽ ഡയറക്ടർ കെ എസ് കൃപകുമാർ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷീബ എസ്., തദ്ദേശ സ്വയംഭരണ വകുപ്പ് തൃശൂർ ജില്ല ജോയിന്റ് ഡയറക്ടർ അരുൺരംഗൻ, തൃശൂർ ജില്ല ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, ഡിജിറ്റൽ സേവ കോമൺ സർവീസ് സ്സെന്റർ , സംസ്ഥാന കോർഡിനേറ്റർ ജിനു ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശേഷ് അഗർവാൾ, അസിസ്റ്റന്റ് ഡയറക്ടർ, എം.എസ്.എം ഇ.ഡി.എഫ്ഒ തൃശ്ശൂർ വിഷയാവതരണവും നടത്തി. ചടങ്ങിന്റെ ഭാഗമായി അർഹരായ പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കളിൽ നിന്നും തിരഞ്ഞെടുത്തവർക്കു വായ്പ സാങ്ക്ഷൻ ലെറ്റർ വിതരണം ചെയ്തു. രാവിലെ 10 മണിമുതൽരാത്രി 9:00 മണിവരെയാണ് പ്രദർശനസമയം. മേളയോടനുബന്ധിച്ച് സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട സെമിനാറുകളും കലാപരിപാടികളും നടത്തപ്പെടുന്നു. പ്രവേശനം സൗജന്യമാണ്. വിവിധ കരകൗശല ഉത്പ്പന്നങ്ങൾ കാണാനും വാങ്ങാനുമുള്ള അവസരമാണ് മൂന്നുദിവസത്തെ ഈ എക്സിബിഷനിൽ ഒരുക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *