| തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് നീ്ക്കം തകൃതിയായി നടക്കുന്നു. പൊലീസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തി. തുടരന്വേഷണത്തിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നാണെന്ന് നാളെ തീരുമാനമെടുക്കും. കേസ് ഡയറി ഡി.ജിപ.ി നാളെ പരിശോധിക്കുമെന്നാണ് വിവരം.
കൊടകര കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി കെ രാജുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. തിരൂര്‍ സതീശുമായി ബന്ധപ്പെട്ട് പൊലീസ് അനൗദ്യോഗിക വിവരശേഖരണം നടത്തിയെന്നാണ് സൂചന. കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ അപാകതകള്‍ ഇല്ലാത്തതിനാല്‍ തുടരന്വേഷണം നടത്തിയാല്‍ മതിയാകുമെന്ന് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.