Newsskerala

ശോഭാ സുരേന്ദ്രനോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ സതീഷ്

തൃശൂര്‍: തൃശൂരിലെ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞു. വാദം തെറ്റൈന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.  തിരൂര്‍ സതീഷിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂര്‍ സതീശനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

സതീശന്റെ വീട്ടില്‍ താന്‍ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂര്‍ സതീഷ് പുറത്തുവിട്ടത്. ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂര്‍ സതീഷ് പ്രതികരിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ആരോപണങ്ങള്‍ക്ക് സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സതീഷന്‍ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും സതീഷിന്റെ വീട്ടില്‍ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ  ശ്രമങ്ങളാണ് ഇത്. പറയുന്നത് സതീശാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എ.കെ.ജി സെന്ററാണ്. ഏത് നമ്പറില്‍ നിന്നാണ് സതീഷ് തന്നെ വിളിച്ചതെന്ന് കണ്ടെത്തണം. ആ നമ്പര്‍ വെളിച്ചത്ത് കൊണ്ടുവരണം.സതീഷിനൊക്കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്റ് ആകേണ്ട കാര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *