തൃശൂര്‍: പോയകാലത്തിന്റെ പുണ്യമായ കാഴ്ചകളുമായി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ശ്രീജ കളപ്പുരയ്ക്കലിന്റെ ചിത്രപ്രദര്‍ശനം. മുന്നൂറോളം ചിരട്ടകളിലാണ് ചിത്രരചന. ചിരട്ടയില്‍ വരച്ച ചിത്രങ്ങളുടെ ഫ്രെയിമുകള്‍ക്കും സവിശേഷതയുണ്ട്. തെങ്ങിന് തടിയിലാണ് ഫ്രെയിമുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ചിരട്ടകള്‍ പൊട്ടിച്ച് പശയും പെയിന്റും ചേര്‍ത്ത് അഞ്ചടിയില്‍ നിര്‍മ്മിച്ച ‘ഇന്ത്യ’യുുടെ ഭൂപടവും പ്രദര്‍ശനത്തിനുണ്ട്. ഭൂപടത്തില്‍ ഓരോ സംസ്ഥാനങ്ങളിലെ കലയും സംസ്കാരങ്ങളും കാണാം. ഗ്രാമീണകാഴ്ചകളാണ് ‘ശരറാന്തല്‍- എ റേ ഓഫ് നൊസ്റ്റാള്‍ജിയ’ എന്ന പേരിലുള്ള പ്രദര്‍ശനത്തിലുള്ളത്.
കല്ലും, തൂവലും, ചിപ്പിയും പോലെ വ്യത്യസ്ത കാന്‍വാസുകളിലാണ് ശ്രീജയുടെ ചിത്രരചന.