ന്യൂഡൽഹി: വയനാട് ലോക്സഭാംഗമായി കോൺഗസ് നേതാവ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ 11നായിരുന്നു ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി പ്രിയങ്കയുടെ സത്യപ്രതിജ്ഞ.
കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽ നിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക.
പ്രിയങ്ക ഗാന്ധിയുടെ സത്യ പ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിക്കാൻ വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള യൂഡിഎഫ് നേതാക്കൾ ന്യൂഡൽഹിയിലെത്തിയിരുന്നു. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്‌ണൻ, എ.പി. അനിൽകുമാർ, മറ്റു നേതാക്കളായ കെ.എൽ. പൗലോസ്, വി.എസ്. ജോയി എന്നിവരടങ്ങിയ 16 അംഗ സംഘമാണ് ന്യൂഡൽഹിയിൽ എത്തിയത്.