Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജുവിനെ പകല്‍  സി.പി.എം ഡ.ിെൈവ.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
.സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ.. കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.
അവിശ്വാസപ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സി.പി.എമ്മിന് കരുത്തില്ലേയെന്നും അനൂപ് ചോദിച്ചു.
മൂവ്വാറ്റുപുഴ ഡിവൈ.എസ്പ.ി അടക്കം നോക്കി നില്‍ക്കെയാണ്  കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്.ഹണി റോസ് കേസില്‍ ശരവേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ്  ഈ കേസില്‍ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷ ഒരുക്കിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. കലാരാജുവിനെ മാറ്റി എടുക്കാന്‍ നീക്കം നടത്തി. സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി. സ്വാധീനത്തിനു വഴങ്ങിയെങ്കില്‍ സ്ഥാനം ഒഴിയണം.
കാലു മാറ്റത്തെ അതെ രീതിയില്‍ അംഗീകരിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. കൂറുമാറി എങ്കില്‍ അംഗത്വം രാജിവക്കണം .കലാരാജുവിന് പരാതി ഉണ്ട്. പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകും.സ്ത്രീകള്‍ക്ക് എതിരായ ആക്രമണം ഗൗരവമായി കാണും
പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു, കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലു മാറ്റം ഉണ്ടായി.അവരെ ഒക്കെ തട്ടി കൊണ്ട് പോകുക ആണോയെന്നും അദ്ദേഹം ചോദിച്ചു.പാര്‍ട്ടി ഏരിയ സെക്രട്ടറിയാണ് ഒന്നാം പ്രതി.കാലു മാറ്റം എന്ന നിലക്ക് സംഭവത്തെ  മുഖ്യമന്ത്രി  ലഘുകരിക്കുന്നു. അഭിനവ ദുശ്ശസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി.  .അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

Leave a Comment

Your email address will not be published. Required fields are marked *