തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ
പിടിപ്പുകേടെന്ന് റിപ്പോര്‍ട്ട്. കെ.പി.സി.സി അന്വേഷണ റിപ്പോര്‍ട്ടില്‍
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് മന:പ്പൂര്‍വമായ വീഴ്ച പറ്റി. ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്. റിപ്പോര്‍ട്ട് 9 മാസത്തോളമായിട്ടും വെളിച്ചം കണ്ടിട്ടില്ല.
റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ നേതാക്കള്‍ക്കിടയില്‍ വന്‍ ചേരിതിരിവുണ്ടാകുമെന്നും, ഡി.സി.സിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് 30 പേജുള്ള റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. മുന്‍മന്ത്രി കെ.സി. ജോസഫ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ടി.സിദ്ധിഖ് എം.എല്‍.എ എന്നിവരായിരുന്നു അന്വേഷണസമിതിയില്‍ ഉള്‍പ്പെട്ടിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തായി.
മുന്‍ കോണ്‍ഗ്രസ് എം.പിയുടെ പ്രവര്‍ത്തനം മണലൂരിലും ഗുരുവായൂരിലും ഒതുങ്ങി. ബി.ജെ.പി വോട്ടുകള്‍ അധികമായി ചേര്‍ത്തത് തിരിച്ചറിഞ്ഞ് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ഒന്നര കൊല്ലം മുമ്പേ മത്സരത്തിന് ഇല്ലെന്ന മുന്‍ എം.പിയുടെ പ്രസ്താവന സുരേഷ് ഗോപിക്ക് ഗുണകരമായി.
ചേലക്കരയില്‍ ജില്ലാ നേതൃത്വത്തിന് പകരം കെ.പി.സി.സി ചുമതല ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് വിഷയത്തിലെ പാര്‍ട്ടി ഇടപെടല്‍ സുരേഷ് ഗോപിക്ക് അവസരം ഒരുക്കിയെന്ന് സമിതി കണ്ടെത്തി