തൃശൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ക്കെതിരെയും പ്രസിഡന്റുമാര്‍ക്കെതിരെയും കൂട്ട നടപടിയെന്ന്് റിപ്പോര്‍ട്ട്്്. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂര്‍, പൊയ്യ, വരവൂര്‍, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂര്‍, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെന്‍ഡ് ചെയ്തതായാണ് വിവരം.
പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികള്‍ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠന് പ്രതികരിച്ചു. തിരുവനന്തപുരത്ത് കെ കരുണാകരന് സ്മാരക കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് നല്‍കാത്തതിന്റെ പേരിലും നടപടിയുണ്ട്. പാഞ്ഞാള്‍, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂര്‍, ആര്‍ത്താറ്റ്, പുന്നയൂര്‍, കോടഞ്ചേരി, മറ്റത്തൂര്‍ എന്നീ മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെന്‍ഡ് ചെയ്തു. നടപടി രണ്ടുദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കും.തിരുവനന്തപുരത്ത് കെ കരുണാകരന് സ്മാരക കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് നല്‍കാത്തതിന്റെ പേരിലും നടപടിയുണ്ട്.
?