തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ക്ഷേമപെന്‍ഷന്‍ ഇത്തവണയും കൂട്ടിയില്ല. ഭൂനികുതി അന്‍പത് ശതമാനം കൂട്ടി. ധനമന്ത്രി ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റിലെങ്കിലും ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി.
ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. തേക്കിന്‍കാട് മൈതാനം സൗന്ദര്യവത്കരണതിന 5 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 5 കോടിയും അനുവദിച്ചു.
നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു. റീബില്‍ഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചു. സ്ലാബുകള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.