Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ

തൃശൂർ : മതിലകം അഞ്ചങ്ങാടി ജങ്ഷൻ സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂർ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടിൽ നൗഫൽ (34 ) നെ മുഖത്ത് മാറിമാറി അടിക്കുകയും ഇഷ്ടിക കഷണം കൊണ്ട് നെറ്റിയിലും തലയുടെ പുറകുവശത്തും ഇടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച കേസിൽ ഗോകുൽ (27) , പനങ്ങാട്ട് ഹൗസ് , അസ്മാബി കോളേജ്, , പി വെമ്പല്ലൂർ വില്ലേജ്, ശ്രീശാന്ത് ( 19 ), പടിയത്ത് വീട്, മുള്ളൻ ബസാർ ദേശം, പനങ്ങാട് വില്ലേജ് , ബാലു (37 ),കാരഞ്ചരി, എന്നിവരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു .

മതിലകം ഇൻസ്പെക്ടർ എം. കെ. ഷാജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ഫ്രാൻസീസ്, റിജി, സിവിൽ പോലീസ് ഓഫീസർ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

.

Leave a Comment

Your email address will not be published. Required fields are marked *