ബംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ലഹരി വേട്ട. 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍. ദില്ലിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്.ഓപ്പറേഷന് നേതൃത്വം നല്‍കിയത് മംഗളുരു പോലീസാണ്.ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നിവരാണ് പിടിയിലായത്
ബംഗളുരുവില്‍ നിന്ന് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്.വലിയ ലഹരിക്കടത്ത് നെറ്റ് വര്‍ക്കിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇവരില്‍ നിന്ന് രണ്ട് പാസ്‌പോര്‍ട്ടുകള്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.ബംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ലഹരി വേട്ട.