Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആശ വര്‍ക്കാര്‍മാര്‍ റോഡ് ഉപരോധിച്ചു, ഗതാഗതം സ്തംഭിച്ചു, റോഡില്‍ കിടന്നും പ്രതിഷേധം

തിരുവനന്തപുരം: സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. മുപ്പത്തിയാറാം ദിവസമായ ഇന്ന് ആശവര്‍ക്കാര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു.
രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായി  സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. പകല്‍  രാവിലെ ഒന്‍പതു മുതല്‍ വൈകീട്ടുവരെയാണ് സമരം.

അതേസമയം, ആരോഗ്യവകുപ്പ് ആശമാര്‍ക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഇത് ബഹിഷ്‌കരിക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.

ആശമാര്‍ക്ക് ഇന്ന് പരിശീലന പരിപാടി നടത്തുമെന്ന നോട്ടീസ് ശനിയാഴ്ച ഉച്ചയോടെയാണ് ആരോഗ്യവകുപ്പ് അയച്ചത്. എല്ലാ ആശപ്രവര്‍ത്തകരെയും പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്നും പങ്കെടുത്തവരുടെ ഡേറ്റാ ബേസ് തയ്യാറാക്കണമെന്നും ഹാജര്‍നില പരിശോധിക്കണമെന്നുമാണ് നിര്‍ദേശം.

Leave a Comment

Your email address will not be published. Required fields are marked *