ബെംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എമാരുടെ ശമ്പളം കൂട്ടിയത് നൂറ് ശതമാനം. അടിസ്ഥാന ശമ്പളം 40000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവില്‍ എംഎല്‍എമാര്‍ക്ക് അലവന്‍സുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വര്‍ധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വര്‍ധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കര്‍ക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വര്‍ധിച്ചു.