തൃശൂര്‍: എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബി.ജെ.പി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡണ്ട്
ജസ്റ്റിന്‍ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് നടപടി. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗമാണ് വിജീഷ്്.
സിനിമ രാജ്യവിരുദ്ധ പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതെന്നുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളെയും പ്രതിരോധ മന്ത്രാലയത്തെയും സിനിമ വികലമായി ചിത്രീകരിക്കുന്നതാണ്.
ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കികൊണ്ടാണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.