Newsskerala

എമ്പുരാന് 24 വെട്ട്

തിരുവനന്തപുരം: വിവാദങ്ങളെ തുടര്‍ന്ന് റീഎഡിറ്റ് ചെയ്ത എമ്പുരാനില്‍ 24 രംഗങ്ങള്‍ വെട്ടി. നേരത്തെ 17 ഭാഗങ്ങളിലാണ് എഡിറ്റിംഗ് വരുത്തുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍  24 ഭാഗങ്ങളാണ് വെട്ടിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സീനുകള്‍ മുഴുവന്‍ ഒഴിവാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ  പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.

എന്‍ഐഎ കുറിച്ചുള്ള പരാമര്‍ശം മ്യൂട്ട് ചെയ്തു. പ്രധാന വില്ലന്‍ കഥാപാത്രവും വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണത്തിലും വെട്ട് വീണിട്ടുണ്ട്.

വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളടക്കം തീരുമാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *