കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശൂർ പൂരം എക്സിബിഷനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉൽപന്ന വിപണന സ്റ്റാൾ വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയകൃഷ്ണൻ ആർ, ദീപു കെ ഉത്തമൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, എം.ഇ.സിമാർ എന്നിവർ പങ്കെടുത്തു.
വിപണനമേളയിൽ കുടുംബശ്രീ ബ്രാൻഡഡ് ചിപ്സ്, കറി പൗഡറുകൾ വിവിധതരം അച്ചാറുകൾ, ഇഞ്ചിം പുളി, മില്ലറ്റുകൾ, പലഹാരങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, നറുനീണ്ടി പാഷൻഫ്രൂട്ട്, നെല്ലിക്ക കാന്താരി സിറപ്പുകൾ, സാമ്പാർ പൊടികൾ, വിവിധതരം ചമ്മന്തിപ്പൊടികൾ,ഹോം മെയ്ഡ് സൗന്ദര്യം വർദ്ധക വസ്തുക്കൾ, കുത്താമ്പുള്ളി ഹാൻഡ്‌ലൂംസ്, കോടശ്ശേരി കോട്ടമല സ്പെഷ്യൽ തേൻ, ഹാൻഡ് മെയ്ഡ് സോപ്പുകൾ, ടോയ്ലറ്ററീസ് തുടങ്ങിയവ ലഭ്യമാണ്