തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡി.ജി.പി ഷെയ്ക്ക് ധര്‍വേഷ് സാഹിബ് ഐ.പി.എസ് തൃശൂരിലെത്തി. തേക്കിന്‍കാട് മൈതാനത്തെ സുരക്ഷ വിലയിരുത്തി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലും ഡി.ജി.പി പരിശോധന നടത്തി.
ഇക്കുറി തൃശൂര്‍ പൂരത്തിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെയ് ആറിനാണ് തൃശൂര്‍ പൂരം. മെയ് നാലിന് സാമ്പിള്‍ വെടിക്കെട്ടും നടത്തും. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളെച്ചൊല്ലി പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം നിര്‍ത്തിവെച്ചത് വന്‍ വിവാദമായിരുന്നു.
തൃശൂര്‍ പൂരം: തേക്കിന്‍കാട് മൈതാനത്ത് ഡി.ജി.പി പരിശോധന നടത്തി
