Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനും, ശ്രീനാഥും, സൗമ്യയും ചോദ്യമുനയില്‍

കൊച്ചി: കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചലച്ചിത്ര നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമ സുല്‍ത്താനയുടെ സുഹൃത്താണ് മോഡലായ സൗമ്യ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്‌സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനായിരുന്നു മൂവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്.

താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്നും മോഡല്‍ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളതെന്നും അവര്‍ അറിയിച്ചു.

മൂന്ന് പേരെയും പ്രത്യേകമിരുത്തിയാണ് ചോദ്യം ചെയ്യതത്. രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. നേരത്തെ തന്നെ എക്‌സൈസ് അന്വേഷണ സംഘം ചോദ്യാവലി തയ്യാറാക്കിയിരുന്നു. ആലപ്പുഴയിലെ എക്‌സൈസിലെ ഓഫീസിലാണ് കനത്ത സുരക്ഷയില്‍ ഇവരെ ചോദ്യം ചെയ്യുന്നത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ മൊഴി നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *