കൊച്ചി: അറബിക്കടലില്‍ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകള്‍ നേര്‍ക്കുനേരെത്തി. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഇരു സേനകള്‍ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ നാവികസേനയുടെ നേവല്‍ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങള്‍ നടത്തി.
‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെ പടക്കപ്പലുകളുടെ ചിത്രം നാവികസേന കഴിഞ്ഞദിവസം എക്സില്‍ പങ്കുവച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെയായിരുന്നു കുറിപ്പ്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്.
പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നല്‍കികൊണ്ടിരിക്കുന്നത്.