Newsskerala

പുലിപ്പല്ല് കേസില്‍ വേടന് ആശ്വാസം

കൊച്ചി: തൃശൂര്‍ സ്വദേശിയായ റാപ്പര്‍ വേടനെതിരായ ((ഹിരണ്‍ദാസ് മുരളി) പുലിപ്പല്ല് കേസില്‍ വനംവകുപ്പിന് തിരിച്ചടി. വേടനെതിരേ പ്രഥമദൃഷ്യാ കുറ്റകൃത്യം നില്‍നില്‍ക്കില്ലെന്ന് കോടതി. വേടന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

പുലിപ്പല്ല് യാഥാര്‍ഥമാണോ എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സമാനമായ കുറ്റകൃത്യത്തില്‍ വേടന്‍ നേരത്തേ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

വനം വകുപ്പ് എടുത്ത പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ  മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്

Leave a Comment

Your email address will not be published. Required fields are marked *