Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ പൂരം വെടിക്കെട്ടിന് മാനത്ത് ദൃശ്യവിസ്മയമായി മാര്‍ക്കോയും, എമ്പുരാനും, പൊന്‍മാനും

തൃശൂര്‍: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ തൃശൂര്‍ പുരം വെടിക്കെട്ട് ഇത്തവണ വര്‍ണാഭമാകും. മെയ് 4 നാണ് സാമ്പിള്‍ വെടിക്കെട്ട്. മെയ് 7ന് വെളുപ്പിന് 3 മണിക്കാണ് പൂരത്തിന്റെ പ്രധാന വെടിക്കെട്ട്.
മാര്‍ക്കോ, എമ്പുരാന്‍, പൊന്‍മാന്‍, ബസൂക്ക തുടങ്ങിയ ഇനങ്ങള്‍ മാനത്ത് ദൃശ്യവിസ്മയം തീര്‍ക്കും.

തിരുവമ്പാടി വിഭാഗമാണ് ഇത്തവണ ആദ്യം തിരികൊളുത്തുക. ഇത്തവണ സാമ്പിള്‍ ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടും. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുക. സാമ്പിള്‍ വൈകീട്ട് 7 മണിക്ക് തുടങ്ങും.
ഉച്ചയ്ക്ക് 3 മണി മുതല്‍ വാഹന ഗതാഗതം നിയന്ത്രിക്കും. ഇത്തവണ സ്വരാജ് . നിലയമിട്ടുകളും പതിവ് ഐറ്റങ്ങളുമുണ്ടാവും.
പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബാണ് വെടിക്കെട്ടിന്റെ കരാര്‍. നെന്‍മാറ വേലയ്ക്കും കാവശേരി പൂരത്തിനുമൊക്കെ വെടിക്കെട്ട് നടത്തിയത് ബിനോയിയായിരുന്നു.
മുണ്ടത്തിക്കോട് സതീഷാണ് ഇത്തവണയും തിരുവമ്പാടിക്കായി വെടിക്കെട്ടൊരുക്കുന്നത്. കഴിഞ്ഞതവണ പൂരം ചരിത്രത്തിലാദ്യമായി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ട് ലൈസന്‍സി സതീഷായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *