തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഹൈറോഡിലുള്ള ബ്രാഞ്ചിൻറെ ATM മെഷീൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ ഒഡീഷയിലെ ദുർബാൽഗുണ്ട സ്വദേശിയായ സുനിൽ നായിക് (23) നെ ഈസ്റ്റ് പോലീസ് പിടികൂടി. മോഷണ ശ്രമകേസിലും പ്രതിയാണ്.
ഹൈറോഡ് ബ്രാഞ്ചിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ATM കൗണ്ടറിലേക്ക് കയറി ATM മെഷീൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു കേസ് റെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഹൈറോഡിൽ നിന്നും സംശാസ്പദമായ സാഹചര്യത്തിൽ കണ്ട് പിടികൂടുകയായിരുന്നു.
ഹൈറോഡിലെ തുണി കടയുടെ ഗ്ളാസ്സ് ഡോറിൻ്റെ ലോക്ക് കുത്തിതുറന്ന് മോഷണശ്രമം നടത്തിയതിനും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.
ഫിങ്കർ പ്രിൻറ്, സിസിടിവി എന്നിവയിലൂടെയുള്ള അന്വേഷണത്തിൽ, പ്രതി, സ്റ്റേഷനിലുള്ള ATM റോബറി ശ്രമ കേസിലെ പ്രതിതന്നെയാണെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ എം.ജെ, സബ് ഇൻസ്പെക്ടർമാരായ ഹരീന്ദ്രൻ, സുനിൽകുമാർ , ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ജയകുമാർ, മഹേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, സജീവൻ, സിവിൽ പോലീസ് ഓഫീസർ സുനി എന്നിവരാണ് ഉണ്ടായിരുന്നത്.