തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാരങ്ങള്‍ നാളെ (ജൂലൈ 21) സമര്‍പ്പിക്കും. നാളെ രാവിലെ 11 ന് കെ.ടി. മുഹമ്മദ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരി വകുപ്പ് മന്ത്രി സജി ചെറിയാന്‍ പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. മൂന്ന് പേര്‍ ഫെലോഷിപ്പും 18 പേര്‍ അവാര്‍ഡും 22 പേര്‍ ഗുരുപൂജാ പുരസ്‌കാരവും സാംസ്‌കാരിക വകുപ്പ്മന്ത്രിയില്‍ നിന്നും സ്വീകരിക്കും. അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. അക്കാദമി വൈസ്ചെയര്‍പേഴ്സണ്‍ പുഷ്പവതി പി.ആര്‍ സംസാരിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ നന്ദിയും പറയും.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് സമര്‍പ്പണം നാളെ
