ന്യൂഡല്‍ഹി: ഇന്ന് മുതല്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജനയെന്ന പേരിലാണ് പുതിയ പദ്ധതി. സ്വാതന്ത്ര്യ ദിനത്തില്‍ യുവാക്കള്‍ക്കായാണ് പുതിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പദ്ധതി പ്രഖ്യാപിച്ചത്..
ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് 15,000 ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹന തുക നല്‍കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന യുവാക്കള്‍ക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.
2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സര്‍ക്കാര്‍ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍മ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം.
ഇന്ന് 140 കോടി ഇന്ത്യക്കാര്‍ക്കും സമൃദ്ധ ഭാരതം മാത്രമാണ് വേണ്ടത്. കോടിക്കണക്കിന് പേരുടെ ത്യാഗങ്ങള്‍ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കില്‍, കോടിക്കണക്കിന് പേര്‍ മനസ്സുവച്ചാല്‍ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആഹ്വാനം ചെയ്യുന്നു, ഇതേതെങ്കിലും പാര്‍ട്ടിയുടെതല്ല. രാജ്യം നമ്മുടേത് എല്ലാവരുടേതും ആണ്. രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പില്‍ നിന്നും നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുക.
കഴിഞ്ഞകാലങ്ങളില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ അടക്കം നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പരിഷ്‌കാരങ്ങള്‍ക്കായി ഒരു ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ ദൗത്യസംഘം സംയോജിതമായി പ്രവര്‍ത്തിക്കും.
കഴിഞ്ഞ എട്ടു വര്‍ഷമായി ജി എസ് ടി നടപ്പാക്കി നികുതി വ്യവസ്ഥകള്‍ ലഘൂകരിച്ചു. നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ഈ ദീപാവലിക്ക്, രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു വലിയ സമ്മാനം ലഭിക്കാന്‍ പോകുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി, ഞങ്ങള്‍ ജിഎസ്ടിയില്‍ ഒരു പ്രധാന പരിഷ്‌കരണം നടപ്പിലാക്കുകയും രാജ്യത്തുടനീളം നികുതി ഭാരം കുറയ്ക്കുകയും ചെയ്തു. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ്. രാജ്യം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും മോദി വ്യക്തമാക്കി