തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. തത്ക്കാലം രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല. രാഹുലിനെതിരെ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണങ്ങളെക്കുറിച്ച് കെപിസിസി സമിതി അന്വേഷിക്കാനുള്ള തീരുമാനവും മാറ്റി.
എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അത് ബിജെപിക്ക് നേട്ടമാകും. അതുകൊണ്ടാണ് നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാന്‍ കെപിസിസി തീരുമാനിച്ചത്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും, കെ.മുരളീധരനും വി.എം.സുധീരനും ഉള്‍പ്പെടെയുള്ള ആവശ്യപ്പെട്ടിരുന്നു.