തൃശൂര്‍: പരീക്ഷാ കോച്ചിങ് വിദഗ്ധരായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ഈ വര്‍ഷത്തെ നാഷനല്‍ ടാലന്റ് ഹണ്ട് സ്‌കോളര്‍ഷിപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്‌റൂം, ആകാശ് ഡിജിറ്റല്‍, ഇന്‍വിക്ടസ് കോഴ്‌സുകള്‍ക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാര്‍ഡുകളും നല്‍കി മെഡിക്കല്‍, എഞ്ചിനിയറിംഗ് പോലുള്ള ലക്ഷ്യങ്ങളിലെത്താന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ്, ജെ ഇ ഇ, സ്റ്റേറ്റ് സി ഇ ടി, എന്‍ ടി എസ് ഇ, ഒളിംപിയാഡുകള്‍ തുടങ്ങിയ മത്സരപരീക്ഷകളിലേക്കുള്ള മികച്ച പരിശീലനം വിദഗ്ധ അധ്യാപകരിലൂടെ ലഭ്യമാക്കും.
ആകാശ് ഇന്‍വിക്‌സ് എയ്‌സ് ടെസ്റ്റ് എന്ന പുതിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയും ഇതോടൊപ്പം ആരംഭിക്കുന്നു. ക്ലാസ് 8 മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആകാശ് ഇന്‍വിക്ടസ് ജെ ഇ ഇ അഡ്വാന്‍സ്ഡ് പ്രിപറേഷന്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല യോഗ്യതയും സ്‌കോളര്‍ഷിപ്പിനും വേണ്ടിയാണ് പരീക്ഷ. 300 രൂപയാണ് അപേക്ഷാ ഫീസ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പും ആകര്‍ഷകമായ ക്യാഷ് സമ്മാനങ്ങളും ലഭിക്കും.
ആന്തേ ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 4 മുതല്‍ 12 വരെ നടക്കും. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ ഒരു മണിക്കൂറിന്റെ സമയസ്ലോട്ട് തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം. ഓഫ്‌ലൈന്‍ മോഡ് പരീക്ഷ ഒക്ടോബര്‍ 5നും 12നും നടക്കും, രാജ്യത്തെ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 415ത്തിലധികം ആകാശ് സെന്ററുകളില്‍ ആണ് ഇത് നടക്കുന്നത്.
ആന്തെ 2025ന്റെ രജിസ്‌ട്രേഷന്‍ https://anthe.aakash.ac.in/home എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ അടുത്തുളള ആകാശ് സെന്ററിലോ നിര്‍വ്വഹിക്കാം. 300 രൂപയാണ് പരീക്ഷാഫീസ്. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 50% ഡിസ്‌കൗണ്ട് ലഭിക്കും. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി തിരഞ്ഞെടുക്കുന്ന പരീക്ഷാ തീയതിക്ക് മുന്‍പ് മൂന്ന് ദിവസവും, ഓഫ്‌ലൈന്‍ മോഡിനായി ഏഴ് ദിവസവും ആയിരിക്കും. പ്രവേശന കാര്‍ഡുകള്‍ ഓരോ പരീക്ഷാ തീയതിയ്ക്കും അഞ്ചു ദിവസം മുന്‍പ് പുറത്തിറങ്ങും.
വാര്‍ത്താ സമ്മേളനത്തില്‍ ആകാശ് കേരള ബിസിനസ് മേധാവി സംഷീര്‍ കെ., ബ്രാഞ്ച് മേധാവി കണ്ണര്‍ ആര്‍., അക്കാദമിക് മേധാവി ഭാനുപ്രിയ എന്നിവര്‍ പങ്കെടുത്തു.