കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനുള്ള വിലക്ക് തുടരും. ടോള്‍ പിരിവ് സംബന്ധിച്ചുള്ള ഹര്‍ജികളില്‍ തീരുമാനമായില്ല. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ടോള്‍ പിരിക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഹര്‍ജികളാണ് തിങ്കളാഴ്ച തീര്‍പ്പാക്കുക. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) അറിയിച്ചാല്‍ മാത്രമേ ഇക്കാര്യം പരിഗണിക്കൂവെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അക്കാര്യം കലക്ടറെ അറിയിക്കാം. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.