കൊച്ചി: ബിഎസ് എന്‍എല്ലിന്റെ ഉപഭോക്താക്കള്‍ക്ക്.നാളെ മുതല്‍ 4 ജി സേവനം ലഭ്യമായി തുടങ്ങും.
പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) സെപ്റ്റംബര്‍ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.എല്ലാ ഉപഭോക്താക്കള്‍ക്കും നവീകരിച്ച നെറ്റ്വര്‍ക്ക് ലഭിക്കും.
2024 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈസെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്‍ 262 കോടി അറ്റാദായവും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടര്‍ച്ചയായ ഈ ലാഭം. അതേസമയം 6ജി സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചെങ്കോട്ടയില്‍ പരാമര്‍ശം നടത്തിയിരുന്നു. 6ജി സേവനങ്ങള്‍ ആരംഭിക്കുന്നത് മിഷന് മോഡില്‍ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ആദ്യത്തെ 6ജി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ബി സ് എൻ എൽ 4ജി വിപ്ലവം
