തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ വിദേശ യാത്രകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
എസ്ഐടി പത്മകുമാറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകള്‍ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ പരിശോധന നടന്നിരുന്നു. വീട്ടില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. താന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.
സ്വര്‍ണക്കൊള്ള; പത്മകുമാറിന്റെ വിദേശയാത്രകള്‍ അന്വേഷിക്കും

















