Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൈവര്‍ ഷൈജുഹരന്‍, സുഹൃത്തുക്കളായ രാജേന്ദ്രന്‍,ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രി ആയിരിക്കെ വി.എസ് ശിവകുമാറിന്റെ ആസ്തിവകകളില്‍ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാര്‍ നേടിയെടുത്തുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *