തൃശൂര്‍: ഒല്ലൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസില്‍ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തര്‍ക്ക് പരിക്ക്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
തമിഴ്നാട് ഈറോഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇന്ന് വെളുപ്പിന് 4.20നായിരുന്നു സംഭവം. പരിക്കേറ്റവര്‍ തൃശൂര്‍ ജില്ലാ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്.ഒല്ലൂര്‍ ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഒല്ലൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസില്‍ ചരക്കുലോറിയിടിച്ച് 5 പേര്‍ക്ക് പരിക്ക്










