തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ തന്റെ മൊഴി കണ്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതില്‍ താന്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോര്‍ട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോര്‍ട്ട് എങ്ങനെ പൂര്‍ണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. എയിംസ് വരാതെ എവിടെ പോകാനെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
എയിംസ് വരുമ്പോള്‍ അതിന്റെ മഹത്വം തനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാന്‍ താന്‍ വരില്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേര്‍ത്തു.
















