നിലമ്പൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍. നിലമ്പൂര്‍ പൊലീസ് ആണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് വീട്ടില്‍ നിന്ന് ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ വൈകാതെ സ്വീകരിക്കുമെന്നാണ് വിവരം.
2025 സെപ്റ്റംബറിലാണ് കോഴിക്കോട് സ്വദേശി ലൈംഗിക അതിക്രമത്തിന് ഇരയായത്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കാസര്‍കോട് കാഞ്ഞങ്ങാട് ഭാഗത്തും വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.പതിനാറുകാരി ആദ്യം പരാതി നല്‍കിയത് ചേവായ്യൂര്‍ പൊലീസ് സ്റ്റേഷനിലാണ്. തുടര്‍നടപടിക്ക് നിലമ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.സമൂഹമാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ കൗമാരക്കാര്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്നതില്‍ ഏറെ പേരെടുത്ത ആളാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ്പ് മമ്പാട്.
പീഡനക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍















