Newsskerala

തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട നേപ്പാളി മൂന്നു പേരെ കുത്തി

തൃശൂര്‍: പടിഞ്ഞാറെക്കോട്ട  മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു.
രക്ഷപ്പെടുന്നതിനിടെ തൃശ്ശൂര്‍ കാമത്ത് ലൈനില്‍ ഹോസ്റ്റല്‍ നടത്തി വരികയായിരുന്ന മുരളി (66)യെ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് റോഡിലൂടെ നടന്നു പോയ ആളേയും പടിഞ്ഞാറെക്കോട്ടയില്‍ വെച്ച് മറ്റു രണ്ടുപേരെയും കുത്തി.
നേപ്പാളി സ്വദേശി സൂരജ്(31) ആണ് ആക്രമണം നടത്തിയതെന്നാണ്  വിവരം
നേപ്പാള്‍ സ്വദേശിയായ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കേന്ദ്രത്തിലെത്തിച്ച് അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ഇറങ്ങിപ്പോകുകയായിരുന്നു. ബാത്റൂം വഴി ചാടിപ്പോയെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് കാമത്ത് ലെയിനിലെത്തിച്ചേര്‍ന്ന ഇയാള്‍ മുരളിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം കാല്‍നടയായി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കൂടി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
പരിക്കേറ്റ മുരളിയെ തൃശൂരിലെ അശ്വിനി ആശുപത്രിയിലും മറ്റ് രണ്ടുപേരെ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *