Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശബരിമല കട്ടിളപാളി കേസില്‍ എ. പത്മകുമാറിന് ജാമ്യം

കൊല്ലം: ശബരിമല കട്ടിളപാളി കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്. സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.

Leave a Comment

Your email address will not be published. Required fields are marked *