Newsskerala

രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

ഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി മറികടക്കാൻ സിലിൻഡറുകളിലെ എൽ.പി.ജി. അളവ് കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് പുതിയ നീക്കം. നിലവിലുള്ള 14.2 കിലോ സിലിൻഡറുകളിൽ 10 കിലോ ഗ്യാസ് നിറച്ച് വിതരണംചെയ്യാനാണ് പദ്ധതി. കുറഞ്ഞ അളവിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് നീക്കം.

Leave a Comment

Your email address will not be published. Required fields are marked *