Newsskerala

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്: വിധിയെഴുത്തിന് അഞ്ച് നാള്‍ മാത്രം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പരമാവധി നേതാക്കളെ പ്രചാരണത്തിനിറക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന്്് പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലെ സ്വന്തം മണ്ഡലത്തിലാണ് പ്രചാരണം നടത്തുന്നത്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എന്‍ഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി രാഹുല്‍ എല്‍ഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇന്ധനപ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും രാഹുല്‍ കടന്നാക്രമിച്ചിരുന്നു. എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. പരസ്പരം ആരോപണങ്ങള്‍ നിരത്തി വോട്ടുറപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് പാർട്ടികള്‍.

Leave a Comment

Your email address will not be published. Required fields are marked *