Newsskerala

ഇറാനുമായി  അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

ടെഹറാന്‍:  പശ്ചിമേഷ്യന്‍ സംഘര്‍ഷം, അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇറാനുമായി നടത്തിയ ചര്‍ച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയന്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും,അടിസ്ഥാന സൗകര്യങ്ങള്‍ക്കും എതിരായ ആക്രമണം അഞ്ചുദിവസം നിര്‍ത്തിവയ്ക്കാന്‍ യുദ്ധമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. അതേസമയം മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് പിന്മാറിയതെന്ന് കാബൂളിലെ ഇറാന്‍ എംബസി. ഇറാനും യുഎസ് മായി ഒരു ചര്‍ച്ചയും നടന്നു വരുന്നില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂര്‍ണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയില്‍ കുറിച്ചു. ചര്‍ച്ചകള്‍ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും ഇത് തുടരും. ഈ പശ്ചാത്തലത്തില്‍, ആസൂത്രിതമായ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം യുഎസ് പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ യഥാര്‍ത്ഥത്തില്‍ പുരോഗതി കൈവരിക്കുമോ എന്നതാണ് നിര്‍ണായക ഘടകം.ചര്‍ച്ചകളുടെ വിശദാംശങ്ങളോ വ്യക്തമായ കരാറുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *