Newsskerala

കെ കരുണാകരന്‍ സ്മാരകത്തിനു വേണ്ടി പിരിച്ച ഫണ്ട് നേതാക്കള്‍ മുക്കിയെന്ന് പത്മജാ വേണുഗോപാല്‍

തൃശൂര്‍: ലീഡര്‍ കെ കരുണാകരന്‍ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ മുക്കിയെന്ന് തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പത്മജാ വേണുഗോപാല്‍ ആരോപിച്ചു. കരുണാകരനുവേണ്ടി പലരും പണം നല്‍കിയതായി തനിക്കറിയാം. അച്ഛനോടുള്ള സ്‌നേഹം കൊണ്ട് പലരും പണം നല്‍കിയിട്ടുണ്ട്. പക്ഷെ എത്രയാണെന്ന് അറിയില്ല. പലപ്പോഴും കൂപ്പണ്‍ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട് ഈ പൈസയൊക്കെ എവിടെ പോയി?. അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പോയിരുന്നു എന്തെങ്കിലും വെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോയത് എന്നാല്‍ ഒന്നും കണ്ടില്ല പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ സ്മാരകത്തിന് വേണ്ടി 50 കോടി രൂപ പിരിച്ചെന്ന് പി സരിന്‍ ഗുരുതരമായ ആക്ഷേപം ഉയര്‍ത്തിയിരുന്നു 

Leave a Comment

Your email address will not be published. Required fields are marked *