Newsskerala

വീട് നിര്‍മാണത്തിന്റെ പേരില്‍ പണം പിരിച്ച് വഞ്ചിച്ചു ; മൂരിയാട് കോണ്‍ഗ്രസിനെതിരെ ആരോപണം

ചാലക്കുടി: വീട് നിര്‍മാണത്തിന്റെ പേരില്‍ പണം പിരിച്ച ശേഷം വഞ്ചിച്ചെന്ന്  മുരിയാട് കോണ്‍ഗ്രസിനെതിരെ ആരോപണം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാലകൃഷ്ണന്റെ പേരിലായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ധനസമാഹരണ രീതിയില്‍ 2023-ല്‍ ആപ്പ് വഴി പണപ്പിരിവ്. എന്നാല്‍ വീടോ പണമോ ഇതുവരെ കൈമാറിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ആറ് മാസം മുമ്പ് വി കെ ബാലകൃഷ്ണന്‍ മരിച്ചു. കുടുംബം ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്.

2023-ല്‍ വീട്ടില്‍ വന്നിട്ട് അച്ഛനൊരു വീട് കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ വീട് എന്നായിരുന്നു വാഗ്ദാനം. ജോസഫ് ടാജറ്റിനെ വിളിച്ചപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നേരമില്ലെന്നാണ് പറഞ്ഞത്. ഇതുവരെ ഒരു നടപടിയുമില്ല  വീട്ടുകാര്‍ പറഞ്ഞു. ബാലേട്ടന് ഒരു വീട് എന്നതായിരുന്നു പ്രഖ്യാപനം. രണ്ടര ലക്ഷം രൂപ വരെ ആപ്പിലൂടെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം. നേരിട്ടും ധനസമാഹരണ കമ്മറ്റിക്ക് പണം നല്‍കിയിട്ടുണ്ട്.

ആപ്പ് ഉപയോഗിച്ച് പണം പിരിച്ച നേതാവ് ബിജെപിയില്‍ പോയതിനാലാണ് വീട് നിര്‍മ്മാണം മുടങ്ങിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഡിസിസി വൈസ് പ്രസിഡന്റ് അനീഷ് കുമാര്‍ ആണ് പണപ്പിരിവിന് നേതൃത്വം കൊടുത്തത്. ഇയാള്‍ ആ കുടുംബവുമായി നേരിട്ടുള്ള ഡീലിംഗ് ആയിരുന്നു. ബാലകൃഷ്ണന്റെ കുടുംബം ഇപ്പോള്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല- തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *