മുംബൈ: വാണിജ്യാവശ്യത്തിനുള്ള എല്‍പിജിക്ക് കുത്തനെ വിലകൂട്ടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. കൊല്‍ക്കത്തയില്‍ വലിയ സിലിണ്ടറുകളുടെ വിലയില്‍ 218 രൂപയുടെ വരെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പല ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിക്കുന്ന നിലയുണ്ട്.















