തൃശൂര്‍: സംസ്ഥാനത്ത് അനധികൃത സ്പാകളുടെ പ്രവര്‍ത്തനവും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷന് സ്പാ’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തും. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കണ്ടെത്തുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണങ്ങള്‍ തടയുന്നതിനുമാണ് പരിശോധന നടത്തുന്നത് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
‘യാതൊരു നിയമവും പാലിക്കാതെ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അടിസ്ഥാനത്തില്‍ കേരളത്തില്‍ ഉടനീളം സ്പാകള്‍ ആരംഭിക്കുക ആണ്. ഇത് ആരാണ് ആരംഭിക്കുന്നത് എന്നോ, എന്തോക്കെയാണ് നടക്കുന്നത് എന്നോ ആര്‍ക്കും അറിയില്ല. പെണ്‍കുട്ടികളെ അടക്കം ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഇത് അംഗീകരിക്കാന്‍ ആകില്ല’ ചെന്നിത്തല പറഞ്ഞു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്പാകള്ക്കതിരെ നിയമ നടപടി ഉണ്ടാകും. പൊലീസ് സ്പാകളില്‍ പരിശോധന നത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിന്റെ പേരിലാണ് പല സ്പാകളും തുടങ്ങിയിരിക്കുന്നത്. ഇതില്‍ ശക്തമായ നിയമ നിര്‍മാണം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിരവധി സ്പാകള്‍ക്കെതിരെ ഇപ്പോള്‍ തന്നെ കേസെടുത്ത് കഴിഞ്ഞു. കൂടുതല്‍ സ്പാകളില്‍ വരും ദിവസം റെയ്ഡ് നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി









