തിരുവനന്തപുരം: വൈദ്യുതി കരാര്‍ വിവാദത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഭാഗത്തുനിന്നുണ്ടായ വിരുദ്ധനിലപാടാണ് കെപിസിസി പ്രസിഡണ്ട് കൂടിയായ സണ്ണി ജോസഫിനെ പ്രകോപിച്ചിരിക്കുന്നത്.
സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ജിഎന്‍യില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനമെടുത്തത് വൈദ്യുതി മന്ത്രി അറിഞ്ഞിരുന്നില്ല. ജിഎന്‍എയുമായി കരാര്‍ ഉണ്ടാക്കാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. വൈദ്യുതി മന്ത്രിയെ അറിയിക്കാതെയായിരുന്നു നീക്കത്തില്‍ നിന്ന്് നാടകീയമായി ഇന്നലെ പിന്‍മാറിയത്. ജിഎന്‍യുമായുള്ള ഹ്രസ്വകാല കരാര്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിഞ്ഞില്ലെന്ന്് ഇന്നലെ വൈദ്യുതി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജമാണിക്യം ഹിമാചലില്‍ നിന്ന്് വൈദ്യുതി വാങ്ങുന്നതാണ് അഭികാമ്യമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനെ വൈദ്യുതി മന്ത്രിയും അനുകൂലിച്ചിരുന്നു. പുതുതായി ചാര്‍ജ്ജെടുത്ത കെഎസ്ഇബി ചെയര്‍മാന്‍ എന്‍.പ്രശാന്തും, ഊര്‍ജസെക്രട്ടറിയും മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിയാലോചിച്ചാണ് കരാറുകളില്‍ നിന്ന് പിന്മാറിയത്. ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നാണ് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
കെഎസ്ഇബി ചെയര്‍മാനടക്കം മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടതിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് അതൃപ്തിയുണ്ട്.
വൈദ്യുതി കരാര്‍ വിവാദം:മന്ത്രി സണ്ണി ജോസഫിന് അതൃപ്തി









